Saturday, September 26, 2026

പാറശ്ശാല ഷാരോൺ വധക്കേസ് ; ഗ്രീഷ്മയുടെ അമ്മാവൻ നിർമലന് ജാമ്യം, നിർമലനെതിരെയുള്ളത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമലന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ജാമ്യാപേക്ഷ നൽകിയത്. ഒരു കാരണവശാലും പാറശ്ശാല സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളാണ് നിർമലനെതിരെയുള്ളത്.

Related Articles

Latest Articles