ഇന്ന് അന്താരാഷ്ട്ര യോഗ ദിനം കോവിഡ് മഹാമാരിക്കിടയിലും ലോകമെമ്പാടുമുള്ള ആളുകൾ യോഗാ ദിനം വീട്ടിലിരുന്ന് ആഘോഷിച്ചു. യോഗ ദിനത്തിനോട് ഒപ്പം തന്നെ ഇന്ന് ലോക സംഗീത ദിനം കൂടിയാണ്. പറവൂർ എളന്തിക്കരയിലെ ശ്രീ ശാരദ വിദ്യാ മന്ദിർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ യോഗാ ദിനവും സംഗീത ദിനവും ഒരുമിച്ച് ആഘോഷിച്ചു. യോഗയോടും സംഗീതത്തോടും അനുബന്ധിച്ച ചിത്രങ്ങളും വീഡിയോകളും കുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.



പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

