Wednesday, May 15, 2024
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി, ബോറിസ് ജോൺസൺ ആശുപത്രിയിൽ

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ രോഗലക്ഷണങ്ങള്‍ വര്‍ധിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദഹേം ഔദ്യോഗിക വസതിയില്‍ സെല്‍ഫ് ഐസാലേഷനില്‍ ആയിരുന്നു.

ബോറിസ് ജോണ്‍സണ്‍ തുടര്‍ച്ചയായി രോഗലക്ഷണം കാണിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മാര്‍ച്ച്‌ 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ടാണ് ബോറിസ് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം ആശുപത്രിയിലിരിക്കെയും ഭരണനിര്‍വഹണ ചുമതല ബോറിസിനു തന്നെയായിരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്. നേരത്തെ ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും നിലവില്‍ ഐസൊലേഷനില്‍ ആണ്.

Related Articles

Latest Articles