Sunday, May 12, 2024
spot_img

പാലക്കാട് എലപ്പുള്ളിയിലെ വയോധികയുടെ മരണം സൂര്യാഘാതം മൂലം !പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് !

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ വയോധികയുടെ മരണം സൂര്യാഘാതമേറ്റത് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എലപ്പുള്ളി സ്വദേശി ലക്ഷ്മിയെയാണ് (90) വീടിന് സമീപത്തുള്ള കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണമറിയാത്തതിനാൽ സംഭവത്തിൽ ദുരൂഹത നില നിന്നിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അതേസമയം ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

Related Articles

Latest Articles