Sunday, December 28, 2025

ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും സുരക്ഷ വർധിപ്പിക്കുന്നു. വിദ്വേഷം പരത്തുന്ന പ്രൊഫൈലുകൾ കടുത്ത നിരീക്ഷണത്തിൽ

അത്യന്തം അപകടകാരികളായ ആളുകള്‍ എന്ന് തങ്ങളുടെ ആർട്ടിഫിഷ്യൽ അൽഗോരിതങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ചില പ്രമുഖ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും  ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വിലക്ക്. രണ്ടു കമ്പനികളും ഒരു മാനേജ്‌മന്റ് കുടക്കീഴിൽ ആയതിനാൽ തങ്ങൾക്കു ഈ ഐഡികൾ  വളരെ എളുപ്പത്തിൽ കൈ മാറാൻ കഴ്ഞ്ഞു . നേഷന്‍ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറാഖാന്‍ ഉള്‍പ്പടെയുള്ളവരെയാണ് ഫേസ്ബുക് അത്യാപകടകാരികളായ മനുഷ്യര്‍ എന്ന്കണ്ടെത്തിയത് . എന്നാൽ വ്യക്തമായ കാരണം കാണിക്കൽ , സമയം എന്നിവ  നൽകുന്നില്ല എന്ന ഒറ്റപ്പെട്ട ആരോപണങ്ങളും കമ്പനി നേരിടുന്നു .

സെമിറ്റിക് വിരുദ്ധരെയും തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിക് ആശയങ്ങള്‍ പേറുന്നവരെയൊക്കെയാണ് ഫേസ്ബുക് ഇത്തരത്തില്‍ സൈബറിടത്തില്‍ നിന്നും നിരോധിക്കുന്നത്. ഈ മാധ്യമത്തിലൂടെ വെറുപ്പ് പരത്താമെന്ന് വ്യാമോഹിക്കുന്ന ഒരാളെപ്പോലും ഫേസ്‌ബുക്കിലും ഇൻസ്റ്റാ ഗ്രാമിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫേസ്ബുക് കമ്ബനി വ്യക്തമാക്കിയത്. തീവ്ര വെള്ളദേശീയവാദിയായ പോള്‍ നെഹ്‌ലനെയും സൈബര്‍ ഇടങ്ങള്‍ വഴി മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ലോറ ലൂമറിനെ പോലുള്ള ആക്ടിവിസ്റ്റുകളെയും നിരോധിക്കുകയാണ് ഇപ്പോള്‍ ഫേസ്ബൂക്. ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമായാലും അത് വെറുപ്പ് പ്രചരിപ്പിക്കുന്നതാകാന്‍ പാടില്ലെന്നും കാലാകാലങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഫേസ്ബുക് വിലക്കാറുണ്ടെന്നും കമ്ബനി വക്താവ് അഭിപ്രായപ്പെട്ടു. വളരെ ദീര്‍ഘമായ ഒരു പ്രക്രിയയിലൂടെയാണ് കമ്ബിയുടെ നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഖിക്കുന്നവരെ കണ്ടെത്തിയതെന്നും ഇവരെ അടിയന്തിരമായി ഈ പ്ലാറ്റുഫോമുകളില്‍ നിന്നും പുറത്താക്കുന്നുവെന്നുമാണ് കമ്ബനി വ്യക്തമാക്കിയത്.

വെറുപ്പ് പരത്തുന്ന ഇത്തരം ആളുകളെ നിരോധിച്ചുവെങ്കിലും ഇവരിൽ ചിലർക്ക് ഫേസ്ബുക് കമ്ബനി മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനെതിരെ ഒരുകൂട്ടമാളുകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നോട്ടീസ് നല്‍കിയ കാലാവധി കൊണ്ട് ഈ വ്യക്തികള്‍ക്കും പേജ് അഡ്മിന്മാര്‍ക്കും തങ്ങളുടെ ഫോളോവെഴ്സിനെ മറ്റ് സൈബര്‍ ഇടങ്ങളിലേക്ക് ക്ഷണിക്കാനുള്ള സമയം കൊടുത്തുകൊണ്ടുള്ള ഫേസ്‌ബുക്കിന്റെ ഈ നടപടി അര്‍ത്ഥശൂന്യമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം. നിങ്ങള്‍ എന്തുകൊണ്ട് നിരോധിക്കപ്പെടുന്നുവെന്ന് ഇ -മെയില്‍ സന്ദേശത്തിലൂടെ വ്യക്തമാക്കിക്കൊണ്ടായിരുന്നു ഫേസ്‌ബുക്കിന്റെ നോട്ടീസ്.  

Related Articles

Latest Articles