Sunday, May 19, 2024
spot_img

ബി.ജെ.പി വിജയത്തിൽ അസഹിഷ്ണുത,വിജയജാഥയിൽ പങ്കെടുത്ത പ്രവർത്തകർക്കുമേൽ ചൂടുവെള്ളം ഒഴിച്ച് കുടുംബം; കേസെടുത്ത് പൊലീസ്

ഭോപ്പാൽ: കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വൻ വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെ പ്രവർത്തകർക്ക് നേരെ ചൂടുവെള്ളം ഒഴിച്ച് ഒരു കുടുംബം. ഇൻഡോറിൽ താമസിക്കുന്ന ഒരു കുടുംബം ബി ജെ പി പ്രവർത്തകർക്ക് നേരെ ചൂടുവെള്ളം ഒഴിച്ചെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി.

  ഇതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ബി ജെ പിയുടെ വിജയ ജാഥ കടന്നുപോയപ്പോഴാണ് സംഭവം.പത്താൻ എന്നയാളുടെ വീട്ടിൻ്റെ മുന്നിലാണ് പ്രശ്നം ഉണ്ടായത്. പത്താൻ ജാഥയെ എതിർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. 

   പിന്നാലെ പത്താൻ്റെ നിർദേശപ്രകാരം ഭാര്യ ശബ്നം വീടിൻ്റെ മുകളിൽ നിന്ന് ബി ജെ പി പ്രവർത്തകർക്ക് നേരെ ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തിൽ പത്താനും ഭാര്യയ്ക്കും അവരുടെ രണ്ട് ആൺമക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Latest Articles