Wednesday, April 24, 2024
spot_img

ഐഫോണ്‍ 13ന് മുന്‍കൂര്‍ ബുക്കിങ് തുടങ്ങി; വില വിവരം അറിയാം

ആപ്പിളിന്റെ ഐഫോണ്‍ 13 ന് വേണ്ടി മുന്‍കൂര്‍ ബുക്കിങ് സെപ്തംബര്‍ 17മുതല്‍ ആരംഭിക്കും. സെറാമിക് ഷീല്‍ഡ്,ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്,നീല,മിഡ്‌നെറ്റ്,സ്റ്റാര്‍ലെറ്റ് ,പ്രോഡക്ട് റെഡ് തുടങ്ങിയ നിറങ്ങളിലാണ് ഐ ഫോണ്‍ പുറത്തിറങ്ങുന്നത്. ഐ ഫോണ്‍ 13മിനി,ഐ ഫോണ്‍ 13 പ്രോ,ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പുറത്തിറങ്ങിയത്.


ഐഫോണ്‍ മിനി എന്‍ട്രി മോഡലിന് ഇന്ത്യയില്‍ 69,900 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ദുബായില്‍ ഇത് 58,341 രൂപയ്ക്ക് ലഭ്യമാണ്. ടോപ്പ് എന്‍ഡിലുള്ള പ്രോ മാക്സിന് ഇന്ത്യയില്‍ 179,900 രൂപയും ദുബായില്‍ ഇത് 132,593 രൂപയ്ക്കും ലഭിക്കും. 128 ജിബി ശേഷിയുള്ള ഐഫോണ്‍ മിനിക്ക് യുഎസില്‍ 51,491 രൂപ വിലയുണ്ട്, അത് ഇന്ത്യയേക്കാള്‍ 18,409 രൂപ കുറവാണ്.

യുഎസില്‍ നിന്നും 117,789 രൂപ വിലയുള്ള 1 ടെറാബൈറ്റ് ശേഷിയുള്ള ടോപ്പ് ലൈന്‍ ഐഫോണ്‍ പ്രോ മാക്സ് വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ 62,111 രൂപയുടെ ലാഭം ഉണ്ട്. .ഇന്ത്യയില്‍ വില കൂടുതലായിരിക്കുന്നതിന്റെ കാരണം,സര്‍ക്കാര്‍ ഫോണിന്റെ മൊത്തം വിലയുടെ 44 ശതമാനം നികുതി ചുമത്തുന്നു എന്നതാണ്. ഇതില്‍ 22 ശതമാനം ബേസിക് ടാക്‌സും 18 % ജിഎസ്ടിയും ഉള്‍പ്പെടുന്നു. തത്ഫലമായി, കണക്കുകള്‍ അനുസരിച്ച് 70 % ആപ്പിള്‍ ഫോണുകള്‍ ആപ്പിളിന്റെ വെണ്ടര്‍മാരായ ഫോക്സ്‌കോണും വിസ്ട്രോണും ഇവിടെ നിര്‍മ്മിക്കുന്നുവെങ്കിലും 10 ല്‍ 7 ഐഫോണുകള്‍ ഇവിടേക്ക് കടത്തപ്പെടുന്നുമുണ്ട്.ആപ്പിളിന്റെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് വിവരം.

Related Articles

Latest Articles