Sunday, December 28, 2025

ഐഫോൺ14; വലിപ്പമുള്ള ഡിസ്പ്ലേയോട് കൂടിയ ആദ്യ ഐഫോൺ; സെപ്തംബറിലെത്തുമെന്ന് സൂചന നൽകി ആപ്പിൾ

കാലിഫോർണിയ: ഐഫോൺ14 സെപ്തംബർ 7-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകൾ നൽകി ആപ്പിൾ. വലിപ്പമുള്ള ഡിസ്പ്ലേയോട് കൂടിയ ആദ്യ ഐഫോണായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി.

ഐഫോൺ 14 ഐഫോൺ 13-ന് സമാനമായിരിക്കുമെന്നാണ് പ്രാഥമിക വിവരം. എന്നാൽ കമ്പനി 5.4 ഇഞ്ച് ‘മിനി’ പതിപ്പ് ഒഴിവാക്കുകയും 6.7 ഇഞ്ച് സ്‌ക്രീനുള്ള മോഡൽ ചേർക്കുകയും ചെയ്യും. ഐഫോൺ14 പ്രോ ലൈനിൽ നേച്ച് എന്നറിയപ്പെടുന്ന ഫ്രണ്ട് ഫേയിസിംഗ് ക്യാമറ കട്ട്ഔട്ട് പുതിയ മോഡലിൽ ഉണ്ടാകില്ല. പകരം ഫേയ്‌സ് ഐഡി സെൻസറുകളും ക്യാമറയ്‌ക്കായി ഹോൾ-പഞ്ച് ഏരിയയും ഉണ്ടാകും. ഐഫോൺ13 ൽ ഉപയോഗിച്ചിരിക്കുന്ന എ15 ചിപ്പു നിലനിർത്തുകയും കൂടുതൽ മികച്ചതും വലുപ്പമേറിയതുമായ ചിപ്പുകൾ പുതിയ മേഡലിൽ ചേർക്കുമെന്നും അറിയിച്ചു.

മാക്കുകൾ, ലോ-എൻഡ്, ഹൈ-എൻഡ് ഐപാഡുകൾ, മൂന്ന് ആപ്പിൾ വാച്ച് മോഡലുകൾ എന്നിവയും വിപണിയിലിറക്കുമെന്ന് കമ്പനി അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിനും ശരീര താപനില അളക്കാനും വേണ്ടിയുള്ള ഫീച്ചറുകൾ ആപ്പിൾ വാച്ചുകളിൽ ചേർക്കും. സ്റ്റാൻഡേർഡ് വാച്ച് സീരീസ് 7 ന് സമാനമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വലിയ ഡിസ്പ്ലേ, പരുക്കൻ ടൈറ്റാനിയം കെയ്സ്, പുതിയ ഫിറ്റ്നസ് ട്രാക്കിംഗ് ഫീച്ചറുകൾ, കൂടുതൽ ബാറ്ററി ലൈഫ് എന്നിവയുണ്ടാകും. വേഗതയേറിയ ചിപ്പോടുകൂടിയ പുതിയ ആപ്പിൾ വാച്ച് , കുറഞ്ഞ വിലയുള്ള സ്മാർട്ട് വാച്ചും കമ്പനി ആസൂത്രണം ചെയ്യുന്നു. വാച്ചുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഐഫോണുകളിൽ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

Related Articles

Latest Articles