Saturday, December 20, 2025

ഫൈനല്‍ ബർത്ത് ആര് ഉറപ്പിക്കും? ധോണിയും പന്തും ഇന്ന് നേർക്ക് നേർ; ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ ഇന്ന്

ദുബായ്: ഐപിഎല്ലില്‍ പ്ലേഓഫ് മത്സരങ്ങൾ ഇന്ന് മുതൽ. ഒന്നാം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും രണ്ടാം സ്ഥാനക്കാരായ സിഎസ്‌കെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇവിടെ ജയിക്കുന്ന ടീമിന് ഫൈനല്‍ ഉറപ്പിക്കാനാവും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. മത്സരം തോല്‍ക്കുന്ന ടീമിന് ഫൈനലിലേക്ക് എത്താന്‍ ഒരു അവസരവും കൂടി ലഭിക്കും.

https://twitter.com/IPL/status/1447143173046689794

2020 ഐപിഎല്‍ സീസണ്‍ മുതല്‍ ഡല്‍ഹിയോട് ജയിക്കാന്‍ ചെന്നൈക്ക് കഴിഞ്ഞിട്ടില്ല. ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയ രണ്ട് തവണയും സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഇറങ്ങുന്നത്. എന്നാല്‍ പ്ലേഓഫില്‍ മികവ് കാണിക്കുന്നതില്‍ മുന്‍തൂക്കം ചെന്നൈക്കാണ്. 12 സീസണില്‍ 11 വട്ടവും ചെന്നൈ പ്ലേഓഫില്‍ കടന്നു.

നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഡല്‍ഹിക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഭാഗ്യം ആരെ തുണക്കുമെന്ന് കാത്തിരുന്ന് കാണണം. അതേസമയം പേസ് നിരയാണ് ഡല്‍ഹിയുടെ ശക്തി. കഗിസോ റബാന,ആന്‍ റിച്ച് നോക്കിയോ,ആവേഷ് ഖാന്‍ എന്നിവര്‍ ചേരുന്ന ഡല്‍ഹി പേസ് നിര അതിശക്തം.

ബാറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് തലവേദനയുണ്ടാക്കുന്നത്. മോയിന്‍ അലി,എംഎസ് ധോണി,റോബിന്‍ ഉത്തപ്പ,സുരേഷ് റെയ്‌ന എന്നിവരെല്ലാം മോശം ഫോമിലാണ്. എന്തയാലും അവസാന മൂന്ന് മത്സരവും തോറ്റെത്തുന്ന സിഎസ്‌കെയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതായുണ്ട്.

Related Articles

Latest Articles