Monday, April 29, 2024
spot_img

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ നിരന്തരം ശ്രമം നടക്കുന്നു; ‘മോദി താനറിയുന്ന ഏറ്റവും വലിയ ജനാധിപത്യവാദി’; അമിത്​ ഷാ

ദില്ലി: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ക്കാറിന്‍റെ സന്‍സദ് ടിവി ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ പ്രധാനമന്ത്രിയെ പ്രശംസിച്ച്

തനിക്ക് അറിയാവുന്നതില്‍ വെച്ച്‌​ ഏറ്റവും വലിയ ജനാധിപത്യവാദിയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ജനങ്ങളുടെ കാര്യം സദാ ശ്രദ്ധിക്കുന്നതിനാലാണ് മോദിക്ക് തുടരാനാവുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഈ അഭിപ്രായം പറഞ്ഞത്.

‘മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഏത്​ യോഗത്തിലായാലും മോദിജി ആവശ്യത്തിന്​ മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേള്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്‍റെ മൂല്യമാണ്​ പരിഗണിക്കുക. അല്ലാതെ, പറയുന്നയാളുടെ വ്യക്​തിത്വത്തിന്‍റെ വലിപ്പ​ച്ചെറുപ്പമല്ല. തുടര്‍ന്നാണ്​ തീരുമാനം എടുക്കുക. അതിനാല്‍ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല” – അമിത് ഷാ വ്യക്തമാക്കി

മാത്രമല്ല ‘മോദിജി ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മന്ത്രിസഭയെ നയിക്കുന്നത്​. അദ്ദേഹം ഏകപക്ഷീയമായി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ട്​. പക്ഷേ യാഥാര്‍ഥ്യം അങ്ങനെയല്ല. അദ്ദേഹം എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുകയും എല്ലാവരേയും കേള്‍ക്കുകയും ഗുണദോഷങ്ങള്‍ വിലയിരുത്തുകയും ചെയ്യും. അന്തിമ തീരുമാനം അദ്ദേഹത്തിന്‍റേതാണ്, കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്” എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ സങ്കീര്‍ണമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, തന്‍റെ ഇഷ്​ടങ്ങളും താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാതെ സര്‍ക്കാറിന്‍റെ നയപരമായ കാര്യങ്ങള്‍ക്കാണ് മോദി പരിഗണന നല്‍കുന്നത്​. ഇന്ത്യ ഒന്നാമത്​ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മാറ്റി മറിക്കാനാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നതെന്നും ഒരു സര്‍ക്കാര്‍ നടത്താനല്ലെന്നും മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ചില പാര്‍ട്ടികള്‍ സ്വജനപക്ഷപാതമാണ്​ പ്രത്യയശാസ്ത്രമായി സ്വീകരിച്ചത്​. രാജ്യം ഭരിക്കുന്നത് അവരുടെ ജന്മാവകാശമാണെന്നാണ്​ കരുതുന്നത്​. മോദി പ്രധാനമന്ത്രിയായതോടെ ഈ രാഷ്ട്രീയ ശൈലിയില്‍ മാറ്റം വരുത്തി. ഇതാണ്​ അദ്ദേഹത്തെ സ്വഭാവഹത്യ​ചെയ്യാന്‍ എതിരാളികളെ പ്രേരിപ്പിക്കുന്നത്​. നിങ്ങള്‍ക്ക്​ ഞങ്ങളുടെ നയങ്ങളെ എത്രവേണമെങ്കിലും വിമര്‍ശിക്കാം. ഭരണത്തില്‍ അഴിമതി ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. ഞങ്ങളുടെ പരാജയങ്ങള്‍ ജനങ്ങളുടെ മുമ്പാകെ തുറന്നുകാട്ടാം. എന്നാല്‍, പ്രധാനമന്ത്രി മോദിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ സംവാദത്തിന്‍റെ അന്തസ്സ്​ കുറയ്ക്കുന്ന ഏര്‍പ്പാടാണ്​ -അമിത് ഷാ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles