മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) 15ാം സീസണിന്റെ സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാര്‍ച്ച് 26-ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. മുംബൈലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക.
ഇക്കുറി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. എ.ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകള്‍. ആകെ 70 മത്സരങ്ങളായിരിക്കും ഗ്രൂപ്പ് ഘടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ പത്ത് ടീമുകളാണുള്ളത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതുതായി മാറ്റുരയ്‌ക്കുന്ന ടീമുകള്‍.
സീസണിലെ ആദ്യ ഡബിൾ ഹെഡർ മാർച്ച് 27ന് നടക്കും. അന്ന് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. രണ്ടാം മത്സരം പഞ്ചാബ് കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്. ടൂർണമെന്റിലാകെ 12 ദിവസം ഇരട്ട മത്സരങ്ങളുണ്ട്. ഇതിൽ ആറെണ്ണം വീതം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ്.
ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര്‍ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…