Wednesday, December 24, 2025

വാഹനാപകടം; മലയാളിയായ വ്യോമസേനാ പൈലറ്റിന് അസമിൽ ദാരുണാന്ത്യം

എറണാകുളം: മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. 25 വയസായിരിന്നു. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റായിരുന്നു ജോർജ്. ടെസ്‌പുരിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രക്കിടെ ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി ഗോലഗാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. എസ്ബിടി മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്.

Related Articles

Latest Articles