Friday, May 3, 2024
spot_img

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന നയപ്രഖ്യാപനം; പ്രഖ്യാപനത്തിന് എതിരെ തമിഴ്നാട് കോടതിയിലേക്ക്

ചെന്നൈ: കേരള സർക്കാരിന്‍റെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് (Tamil Nadu) സർക്കാർ സുപ്രീംകോടതിലേക്ക്. കേരള നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് ഗവർണർ വ്യക്തമാക്കിയത്. ഗവര്‍ണറുടെ പ്രഖ്യാപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ഗവർണറുടെ പ്രഖ്യാപനം സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നു തമിഴ്നാട് വ്യക്തമാക്കി. കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നതു ശരിയല്ലെന്നാണു തമിഴ്നാടിന്റെ നിലപാട്. നേരത്തെ തന്നെ കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന നിര്‍ദേശം കേരളം മുന്നോട്ടുവെച്ചിരുന്നു. ഇത് തമിഴ്‌നാട് എതിര്‍ത്തിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയർത്താൻ അനുവദിക്കുന്ന ഭരണഘടന ബെഞ്ചിൻ്റെ വിധി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles