മധ്യേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ തോതിലുള്ള എണ്ണ-ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ, ലോകത്തെയാകെ നിശ്ചലമാക്കാൻ പോന്ന മറ്റൊരു നിർണായക മേഖലയിലേക്ക് ഇറാൻ കണ്ണ് വെക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വിവരസാങ്കേതികവിദ്യയുടെയും ജീവനാഡിയായ, ഹോർമുസ് കടലിടുക്കിന്റെ അടിത്തട്ടിലൂടെ കടന്നുപോകുന്ന അന്തർവാഹിനി ഇന്റർനെറ്റ് കേബിളുകളെ അഥവാ സബ് സീ കേബിളുകൾ നിയന്ത്രിക്കാനാണ് ടെഹ്‌റാന്റെ പുതിയ നീക്കം. ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ തുടങ്ങിയ കമ്പനികൾ തങ്ങളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കേബിളുകൾ ഉപയോഗിക്കുന്നതിന് പ്രത്യേക നികുതിയോ ഫീസോ നൽകണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. #iran #straifofhormuz #subseacables #internetcables #globalinternet #techgiants #hormuzstrait #cyberwarfare #geopolitics #digitalinfrastructure #techpolicy #internetdisruption #middleeastconflict #globalit #telecom #tatwamayinews

