Saturday, January 10, 2026

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ !എണ്ണക്കപ്പലുകളുടെ നീക്കം തടസ്സപ്പെടും ! എണ്ണവില കുതിച്ചുയരും

ദില്ലി: ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ബോംബാക്രമണത്തിന് പിന്നാലെ ലോകത്തെ ഏറ്റവും നിർണ്ണായകമായ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ. ഇത് സംബന്ധിച്ച നിർദ്ദേശത്തിന് ഇറാനിയൻ പാർലമെന്റ് അംഗീകാരം നൽകിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.

ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരലും ഹോർമുസ് ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ ഹോർമുസ് അടച്ചുപൂട്ടിയാൽ ലോകമെമ്പാടും എണ്ണ വില കുതിച്ചുയരും

Related Articles

Latest Articles