Saturday, May 11, 2024
spot_img

പരസ്യ ചിത്രത്തിൽ ശിരോവസ്ത്രത്തിന്റെ സ്ഥാനം തെറ്റി; ഇനിമുതൽ സ്ത്രീകൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കേണ്ടെന്ന് ഭരണകൂടം; കമ്പനിക്കെതിരെ കേസും മറ്റ് നടപടികളും ഉടൻ

ഇനി മുതൽ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി ഇസ്‌ലാമിക രാജ്യമായ ഇറാൻ ഭരണകൂടം. ഒരു ഐസ്ക്രീം കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്ന മോഡലിന്റെ ശിരോവസ്ത്രം ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതരുടെ നടപടി. ഈ രീതിയിൽ ശിരോവസ്ത്രം ശരിയായി ധരിക്കാതെ സ്ത്രീകളെ അവതരിപ്പിക്കുന്നത് ഇറാന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക ഐസ്ക്രീം നിർമ്മാതാക്കളായ ഡോമിനോക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ഇറാൻ ഭരണകൂടം. ഐസ്ക്രീം പരസ്യം സ്ത്രീകളെ അപമാനിക്കുന്നതും പൊതു മര്യാദകളെ ധിക്കരിക്കുന്നതുമാണെന്ന് സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക മതവാദികൾ ഇറാന്റെ ഭരണം കയ്യടക്കിയതോടെയാണ് സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങൾ ഇറാനിൽ കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരായ വനിതകൾക്കായിരുന്നു ശിരോവസ്ത്രം നിർബന്ധിതമാക്കിയിരുന്നത് എന്നാൽ പിന്നീട് ഇറാനിലെ എല്ലാ സ്ത്രീകൾക്കും ശിരോവസ്ത്രം നിര്ബന്ധിതമാക്കുകയായിരുന്നു.

ഇറാനിലെ നിർബന്ധിത ശിരോവസ്ത്രത്തിനെതിരെ ഇറാനിൽ പ്രതിഷേധങ്ങളും ശക്തമാണ്. മുഖ്യധാരയിൽ സ്ത്രീകൾക്ക് നിരവധി വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഇറാൻ. ഈ സാഹചര്യത്തിലാണ് പരസ്യ ചിത്രങ്ങളിൽ നിന്നുകൂടെ സ്ത്രീകളെ വിലക്കുന്നത്. ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്ന സർക്കുലറും ഇറാൻ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles