Sunday, April 28, 2024
spot_img

ഒഴുക്കിൽപ്പെട്ട് വനവാസി ബാലനെ കാണാതായിട്ട് രണ്ട് ദിവസം പിന്നിട്ടു; തിരച്ചിൽ തുടരുന്നു

ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വനവാസി ബാലനെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ. പുഴ മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. നിലവിൽ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് കുറ്റിക്കായി തിരച്ചിൽ നടത്തുന്നത്. രണ്ട് ടീമായി തിരിഞ്ഞ് ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് രാവിലെ 7 മണി മുതൽ തിരച്ചിൽ നടത്തിയത്.

മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താൻ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

Related Articles

Latest Articles