General

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തി; ഹിജാബ് ഊരി ഇറാനിയൻ വനിതകൾ; സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തം

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകളാണ് തെരുവിൽ ഇറങ്ങിയത്. ഹിജാബ് ഊരിയാണ് ഇവരുടെ പ്രതിഷേധം.

സ്വേച്ഛാധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. നിരവധി പുരുഷന്മാരും ഇതിൽ പങ്കുചേർന്നു. പ്രതിഷേധകരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തത്.

മഹ്‌സയുടെ കൊലപാതകത്തിൽ സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിജാബ് ഊരുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ളവർ പ്രതിഷേധിക്കണമെന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സെപ്തംബർ 13 നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്കായാണ് ടെഹ്റാനിലെത്തിയത്. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ ആക്രമണം നടത്തുകയായിരുന്നു. ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹ്‌സ മരിച്ചത്.

B4 Admin

Recent Posts

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

16 minutes ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

36 minutes ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

2 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

3 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: 40ലേറെ നഗരങ്ങളിൽ പ്രതിഷേധം

ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…

3 hours ago

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

15 hours ago