Friday, May 3, 2024
spot_img

സൗദയിലെ നോട്ടടിക്കുന്ന കമ്മട്ടം കൊണ്ട് വന്നാലും മെസ്സിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! പിഎസ്ജി വിടുന്ന മെസ്സി ചേക്കേറുന്നത് മുൻ ക്ലബ് ബാർസിലോണയിലേക്കോ ?

ബാർസിലോണ : സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുൻ ക്ലബായ ബാർസിലോണയിലേക്കു തിരിച്ചെത്താന്‍ സാധ്യത. നിലവിലെ ക്ലബായ പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബായ അൽ– ഹിലാൽ മെസ്സിക്കു മോഹിപ്പിക്കുന്ന ഓഫർ വച്ചിട്ടുണ്ടെങ്കിലും സൂപ്പർ താരം അതു സ്വീകരിക്കാൻ സാധ്യതയില്ല.

2021ലാണ് മെസ്സി ബാർസിലോണയിൽ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. നിലവിൽ മെസ്സിയുടെ പ്രകടനത്തിൽ പിഎസ്ജി ആരാധകർ തൃപ്തരല്ല. ഫ്രഞ്ച് ലീഗിൽ ലിയോണിനോട് പിഎസ്ജി 1–0ന് തോറ്റതിനു പിന്നാലെ മെസ്സിയെ പിഎസ്ജി ആരാധകർ കളിയാക്കിയിരുന്നു. പല കളികളിലും മെസ്സിക്കെതിരെ ചാന്റുകളും കൂക്കിവിളികളും പിഎസ്ജി ആരാധകരുടെ സ്ഥിരം കലാപരിപാടിയാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന കപ്പ് ഉയർത്തിയത്. ഇതും ആരാധകർക്ക് താരത്തോട് അനിഷ്ടമുണ്ടാകാൻ കാരണമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പിഎസ്ജി വിടാനുള്ള മെസ്സിയുടെ തീരുമാനം. യൂറോപ്പിൽ തന്നെ കളി തുടരാനാണു മെസ്സിക്കു താൽപര്യമെന്നതാണു ബാർസിലോണയിലേക്കുള്ള വഴി തുറക്കുന്നത്.

മെസ്സിയെ സ്വീകരിക്കാൻ തയ്യാറാണെങ്കിലും താരത്തിന്റെ വൻ വരുമാനമാണ് ബാർസിലോണയെ വലയ്ക്കുക . ക്ലബിന്റെ ഇപ്പോഴത്തെ പരിശീലകൻ സാവിയും മെസ്സിയും സ്പാനിഷ് ക്ലബിൽ സഹതാരങ്ങളായിരുന്നു. മെസ്സിയെ ബാർസയിൽ വേണമെന്നാണ് സാവിയുടേയും ആഗ്രഹം.

Related Articles

Latest Articles