Sunday, April 28, 2024
spot_img

ധർമ്മ ശാസ്താവ് ഗൃഹസ്ഥനായി വാഴുന്ന ക്ഷേത്രം ഇതാണ്;മാഹാത്മ്യങ്ങൾ അറിഞ്ഞ് പ്രാർത്ഥിച്ചാൽ ഫലങ്ങൾ പലത്

ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പദ്മാസനത്തിലാണ് ശബരിമല ധർമ്മശാസ്താവ് വിരാജിക്കുന്നത്. ശബരിമലയിൽ ധ്യാനനിരതനായ ശാസ്താവ് അച്ചൻ കോവിലിൽ ഗൃഹസ്ഥാനായാണ് വാഴുന്നത്. പൂർണ്ണ, പുഷ്കല എന്ന ഭാഗ്യമാർക്കൊപ്പം ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി നില കൊള്ളുന്നു. ഇവിടെ ധർമ്മശാസ്താവിൻ്റെ പരിവാരമൂർത്തിയായ കറുപ്പു സ്വാമിക്ക് വളരെ പ്രാധാന്യമുണ്ട്. കറുപ്പൻ തുള്ളൽ എന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്.

മഹിഷീനിഗ്രഹത്തിന് മണികണ്ഠനെ സഹായിക്കാൻ സൃഷ്ടിച്ച ഭൂതഗണമാണ് കറുപ്പൻ. ധനുമാസത്തിലാണ് ക്ഷേത്രത്തിൽ ഉത്സവം. കൊല്ലം ജില്ലയിൽ പത്തനാപുരത്താണ് ക്ഷേത്രം. തമിഴ് വംശജരായ വിശ്വാസികളാണ് ക്ഷേത്രത്തിൽ ഏറ്റവുമധികം എത്തുന്നത്. അച്ചൻകോവിൽ ശാസ്താവ് വിഷഹാരിയെന്നാണ് വിശ്വാസം. അത്താഴപൂജയ്ക്കു ശേഷം ആവശ്യം വന്നാൽ നടതുറക്കുന്ന അപൂർവ ക്ഷേത്രമാണ് അച്ചൻകോവിൽ ക്ഷേത്രം. കൽപ്പാത്തി രഥോത്സവം കഴിഞ്ഞാൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചൻകോവിൽ.

Related Articles

Latest Articles