Friday, January 9, 2026

ദിവസവും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ സംഭവിക്കുന്നത് ? | BREAKFAST

പ്രഭാതഭക്ഷണത്തെ സാധാരണയായി ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് വിളിക്കുന്നു. എന്നാല്‍ ഈ പ്രസ്താവന സത്യമാണോ അതോ വെറും മിഥ്യയാണോ എന്ന ചോദ്യം പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഏകദേശം 25% അമേരിക്കക്കാര്‍ എല്ലാ ദിവസവും ഈ ഭക്ഷണം ഒഴിവാക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

എല്ലാ ദിവസവും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുമെന്ന് പലരും കരുതുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായും ശരിയല്ല. ചില ഗവേഷണങ്ങള്‍ കാണിക്കുന്നത്, രാവിലെ പട്ടിണി കിടക്കുന്നത് കുട്ടികളിലും ചെറുപ്പക്കാരിലും മാത്രമല്ല, പ്രായമായവരിലും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആളുകള്‍ക്ക് പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നുണ്ട്. ഉറങ്ങുന്നതിനുമുമ്ബ് ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.

Related Articles

Latest Articles