Sunday, May 12, 2024
spot_img

സൗരവ് ഗാംഗുലി ബിജെപിയിലേക്കോ? പ​ശ്ചി​മ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ അ​മി​ത് ഷാ​യ്ക്ക് ഇ​ന്ന് ബിസിസിഐ അധ്യക്ഷന്റെ വീ​ട്ടി​ല്‍ അ​ത്താ​ഴം

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഇന്നത്തെ അ​ത്താ​ഴം ബി​സി​സി​ഐ അ​ധ്യ​ക്ഷ​നും ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യൊടെപ്പം. മാത്രമല്ല പ്ര​തി​പ​ക്ഷ​നേ​താ​വ് ശു​ഭേ​ന്ദു അ​ധി​കാ​രി, മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ്വ​പ​ൻ ദാ​സ്ഗു​പ്ത എ​ന്നി​വ​രും ഷാ​യോ​ടൊ​പ്പ​മു​ണ്ടാ​കും.

ഇരുവരുടെയും കൂടിക്കാഴ്ചയെ ആകാംക്ഷയോടെയാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. മാത്രമല്ല പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബി​ജെ​പി ബം​ഗാ​ളി സ്വ​ത്വ​വും ജ​ന​പ്രീ​തി​യു​മു​ള്ള ഒ​രു വ്യ​ക്തി​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.

നേ​ര​ത്തെ, ഗാം​ഗു​ലി​യെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. എന്നാൽ ഇ​ത്ത​ര​ത്തി​ൽ വീ​ണ്ടും ഒ​രു ശ്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണോ ഷാ​യു​ടെ സൗ​ര​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്നാ​ണ് രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Related Articles

Latest Articles