Saturday, September 26, 2026

സ്റ്റാർമറുടെ പടിയിറക്കം ഭാരതത്തിന് തിരിച്ചടിയോ ?

അധികാരമേറ്റ് വെറും ഇരുപത്തിമൂന്ന് മാസം മാത്രം പിന്നിടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചൊഴിഞ്ഞത് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പത്ത് വർഷത്തിനിടെ ബ്രിട്ടന്റെ ഭരണം കൈയാളാൻ പോകുന്ന ഏഴാമത്തെ പ്രധാനമന്ത്രിക്കായുള്ള വഴിതുറന്നുകൊണ്ടാണ് സ്റ്റാർമറുടെ ഈ അപ്രതീക്ഷിത പടിയിറക്കം. ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ചാണ് താൻ ലേബർ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞതായും പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താല്കാലികമായി പ്രധാനമന്ത്രി പദവിയിൽ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ നിന്നും ഉയർന്ന ശക്തമായ ജനപ്രതിനിധികളുടെ സമ്മർദ്ദവും ജനങ്ങൾക്കിടയിൽ ലേബർ പാർട്ടിക്കുണ്ടായ ജനപ്രീതിയിടിയലുമാണ് ഈ നാടകീയമായ രാജിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. #keirstarmer #ukprimeminister #labourparty #britishpolitics #ukpolitics #resignation #10downingstreet #politicalcrisis #ukpmresigns #internationalpolitics

Related Articles

Latest Articles