Thursday, May 2, 2024
spot_img

കുഞ്ഞു മാളികപ്പുറത്തിന് ശരണപാതയിൽ പാമ്പുകടിയേറ്റത് ശബരിമലയിലെ ഒരുക്കങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതയുടെ തെളിവ്? സ്വാമി അയ്യപ്പൻ റോഡിൽ ജാഗ്രത; കൂടുതൽ പാമ്പുപിടിത്തക്കാരെ തിരക്കിട്ട് നിയമിക്കാൻ വനംവകുപ്പ്

തിരുവനന്തപുരം- സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുള്ള കുഞ്ഞിന് പാമ്പ് കടിയേറ്റ സംഭവം കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിൻ്റെ മകൾ നിരഞ്ജന (6) യ്ക്കാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച് പുലർച്ചെ നാലിനു പാമ്പുകടിയേറ്റത്. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആൻ്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

     നിരഞ്ജനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണലിയുടെ കടിയാണ് ഏറ്റത് എന്നാണ് നിഗമനം. സംഭവത്തിന് പിന്നാലെ രണ്ട് പാബ് പടുത്തക്കാരെ കൂടി അധികം വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട് എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.

കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ഭക്തരുടെ ആശംങ്ക.

     നിലവിൽ രണ്ടു പാമ്പു പിടുത്തക്കാർ വനം വകുപ്പിൻ്റെതായി സേവനം നടത്തുന്നുണ്ട്. മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാർ കൂടുതകൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദേശിച്ചു. അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഡി.എം.ഓ അറിയിച്ചു.

Related Articles

Latest Articles