കേരളത്തിലെ മുഖ്യ ആരാധനാലയ കേന്ദ്രങ്ങളായ ശബരിമലയും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തെ കുറിച്ച് എന്‍ഐയ്ക്ക് വിവരം ലഭിച്ചത്.

