Friday, May 17, 2024
spot_img

ഇഷാ ഫൗണ്ടേഷന്റെ മഹാശിവരാത്രി 2023 നാളെ… പ്രസിഡൻറ് ദ്രൗപതി മുർമു മുഖ്യ അതിഥി… പൂർണ്ണ സമയ തൽസമയ കാഴ്ച മലയാളത്തിൽ തത്വമയി നെറ്റ്‌വർക്കിലൂടെ വീക്ഷിക്കാം

കോയമ്പത്തൂർ : കോയമ്പത്തൂരിലെ ഈശ യോഗാ സെന്റർ വർഷത്തിലെ ഏറ്റവും വലിയ ഉത്സവമായ ഈശ മഹാശിവരാത്രി 2023-ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ഉത്സവം നാളെ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് തൊട്ടടുത്ത ദിവസം രാവിലെ 6 മണി വരെ സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ തുടരും. ഈശ യോഗ സെന്ററിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തും . രാഷ്ടപതി പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് തമിഴ്നാട് സന്ദർശിക്കുന്നത്. പ്രസിഡന്റിന്റെ സന്ദർശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കുചേരും. കൂടാതെ ദശലക്ഷക്കണക്കിന് ആളുകൾ മാർഗ്ഗനിർദ്ദേശത്തോടു കൂടിയ ധ്യാനങ്ങളിൽ പങ്കെടുക്കുകയും

ധ്യാനലിംഗത്തിലെ പഞ്ചഭൂത ആരാധനയോടെ ആരംഭിക്കുന്ന ഈശ മഹാശിവരാത്രി ലിംഗഭൈരവി മഹായാത്രയോടെ തുടക്കം കുറിക്കുകയും, സദ്ഗുരു പ്രഭാഷണം, അർദ്ധരാത്രി ധ്യാനങ്ങൾ, 3D പ്രൊജക്ഷൻ വീഡിയോ ഇമേജിംഗ് ഷോയായ ആദിയോഗി ദിവ്യ ദർശനം എന്നിവയിലേക്ക് നീങ്ങുകയും ചെയ്യും.
രാജസ്ഥാനി നാടോടി ഗായകൻ മാമേ ഖാൻ, അവാർഡ് ജേതാവായ സിത്താർ മാസ്റ്റർ നിലാദ്രി കുമാർ, ടോളിവുഡ് ഗായകൻ രാം മിരിയാല, തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ വേദിയിലെത്തും.

ഏഷ്യയിലെ മഹാശിവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ബുധനാഴ്ചമുതൽ ഇന്ന് വരെ വൈകുന്നേരം 7 മണിക്ക് യക്ഷ ഫെസ്റ്റിവൽ നടക്കുകയാണ് .

ഇഷാ ഫൗണ്ടേഷന്റെ മഹാശിവരാത്രി 2023 പൂർണ്ണ സമയ തൽസമയ കാഴ്ച മലയാളത്തിൽ തത്വമയി നെറ്റ്‌വർക്കിലൂടെ വീക്ഷിക്കാം http://bit.ly/3Gnvbys

Related Articles

Latest Articles