International

ഷിയാ പള്ളിയിലെ സ്‌ഫോടനം: പിന്നിൽ ഐഎസ് തന്നെ, ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരർ

കാബൂൾ: താലിബാന് തലവേദനയായി ഐഎസ് ഭീകരർ (ISIS Attack). അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരർ തന്നെയെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്‌ക്കിടെ ഷിയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.

കാണ്ഡഹാറിലെ പള്ളിയിയ്ക്ക് നേരെയാണ് ഇന്നലെ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 47 പേരാണ് കൊല്ലപ്പെട്ടത്. 70 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ചാവേർ ആക്രമണമാണ് തങ്ങൾ നടത്തിയതെന്നും കുന്ദൂസിലെ ആക്രമണവും കാണ്ഡഹാറിലെ ആക്രമണവും തങ്ങൾ നിശ്ചയിച്ചതാണെന്നും ഐ.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഐക്യരാഷ്‌ട്ര രക്ഷാകൗൺസിൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊടുംക്രൂരതകൾ തങ്ങളാണ് ചെയ്യുന്നതെന്ന പ്രസ്താവനയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത്. ആഗസ്റ്റ് മാസത്തിൽ കാബൂൾ താലിബാൻ പിടിച്ച ശേഷം നിരവധി സ്‌ഫോടനങ്ങളാണ് അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിൽ ഇതുവരെ നടന്നത്. അഫ്ഗാനെ തങ്ങളുടെ അധീനതയിലാക്കാനുള്ള ശക്തമായ നീക്കമാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഐ.എസ്. നടത്തുന്നത്.

മുൻ അഫ്ഗാൻ ഭരണകൂടത്തിനെതിരെ ഐ.എസിനെ ഉപയോഗപ്പെടുത്തിയ താലിബാന് ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതികൾ തിരിച്ചടിയാവുകയാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ സമാധാനവും മനുഷ്യാവകാശവും സംരക്ഷിക്കുമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന താലിബാന് പക്ഷെ ഐ.എസ് ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇനിയും സ്ഫോടനങ്ങൾ ഉൾപ്പെടെയുളള ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്.

admin

Recent Posts

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…

44 mins ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

2 hours ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

2 hours ago