Thursday, January 8, 2026

ഐഎസ്എല്ലിൽ ആദ്യ ജയം സ്വന്തമാക്കി മഞ്ഞപ്പട; ഒഡീഷ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്

പനാജി: സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചെത്തിയ ഒഡിഷയെ വിദേശ താരം ആല്‍വാരൊ വാസ്‌കെസിന്റേയും മലയാളി താരം പ്രശാന്തിന്റേയും ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തത്.

62ാം മിനിറ്റിലാണ് വാസ്‌ക്വസ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നത്. 85ാം മിനിറ്റില്‍ പ്രശാന്തിന്റെ ഗോളില്‍ മഞ്ഞപ്പട വിജയമുറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വിജയിക്കാനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ തിരിച്ചുവരവാണ് ഈ ജയത്തോടെ നടത്തിയിരിക്കുന്നത്. ജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് 2-0ന്റെ വിജയമുറപ്പിച്ചിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ ഒഡീഷ ഗോള്‍ മടക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍.

Related Articles

Latest Articles