ഗോവ: ഐപിഎൽ അലകൾ മാറുംമുൻപ് ഫുട്‌ബോള്‍ ലഹരിയിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2020-21 സീസണിന് നവംബര്‍ 20-ന് തുടക്കമാവും. സീസണലിനെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ബംബോലിം സ്റ്റേഡിയമാണ് ആദ്യ പോരാട്ടത്തിന് വേദിയാകുന്നത്. 11 ക്ലബ്ബുകളാണ് ഇതവണ ഐഎസ്എല്ലില്‍ മാറ്റുരക്കുന്നത്. സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാളാണ് ഇതവണ ഐഎസ്എല്ലിലേക്ക് കടന്നുവന്നിരിക്കുന്ന കന്നി ടീം.
ടൂര്‍ണമെന്റില്‍ മൊത്തം 115 മത്സരങ്ങളാണ് അരങ്ങേറുക. കൊറോണയുടെ പശ്ചാത്തലത്തിൽ പുതിയ ഐഎസ്എല്‍ സീസണ്‍ പൂര്‍ണമായും ഗോവയിലാണ് നടത്തുന്നത. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതവണ തിരിച്ചുവരുന്നത്. കഴിവുള്ള നിരവധി പുത്തൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറും മുന്‍ പിഎസ്ജി ഡിഫന്‍ഡര്‍ ബക്കാരി കോണും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ജോര്‍ദന്‍ മുറെയെയും സിംബാബ്‌വെയുടെ കോസ്റ്റ നാമോനേസുവിനെയും സ്‌ക്വാഡില്‍ എത്തിയിട്ടുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കായി കളിച്ച ലെഫ്റ്റ് ബാക്ക് താരം നിഷു കുമാറും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുണ്ട്. 2020-21 ഐഎസ്എല്‍ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന സ്‌ക്വാഡിനെ ചുവടെ കാണാം.
മുന്നേറ്റനിര: ഗാരി ഹൂപ്പര്‍, ജോര്‍ദന്‍ മുറെ, ഫാക്കുണ്ടോ പെരേര, നവോറം മഹേഷ് സിങ്, ഷെബോര്‍ലങ് ഖാര്‍പന്‍.
പ്രതിരോധനിര: കോസ്റ്റ നമോനേസു, നിഷു കുമാര്‍, ബക്കാരി കോണ്‍, ജെസല്‍ കാര്‍ണേറോ, സന്ദീപ് സിങ്, അബ്ദുല്‍ ഹക്കു, ലാല്‍റുവത്താര.
മധ്യനിര: സെര്‍ജിയോ സിഡോഞ്ച, സഹല്‍ അബ്ദുല്‍ സമദ്, വിന്‍സെന്റ് ഗോമസ്, സെത്യാസെന്‍ സിങ്, രാഹുല്‍ കെപി, ഗിവ്‌സണ്‍ സിങ്, ലാല്‍ത്തതംഗ കാല്‍റിങ്, യെന്‍ട്രബാം ദെനചന്ദ്ര, നോങ്ദംബ നവോറം, അര്‍ജുന്‍ ജയരാജ്, ആയുഷ് അധികാരി, ജീക്‌സണ്‍ സിങ്, പ്രശാന്ത് കെ, റിത്വിക് ദാസ്, രോഹിത് കുമാര്‍.
ഗോള്‍കീപ്പര്‍മാര്‍: ആല്‍ബിനോ ഗോമസ്, ബിലാല്‍ ഖാന്‍, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഖാന്‍.

