Friday, October 2, 2026

കെ പി യോഹന്നാൻ ഉടൻ അറസ്റ്റിലാകും?,സകല തെളിവുകളും ലഭിച്ചു,സഭയിലെ പല പാതിരിമാരും ഭയന്ന് ഓടിത്തുടങ്ങി

സ്വയം പ്രഖ്യാപിത മെത്രാൻ കെ പി യോഹന്നാൻ ഉടൻ അറസ്റ്റിലാകുമെന്നു സൂചന.വിദേശവിനിമയ ചട്ടലംഘനം,കള്ളപ്പണ ഇടപാട് അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കാലങ്ങളായി യോഹന്നാൻ നടത്തിക്കൊണ്ടിരിക്കുകയാണെന്നു അന്വേഷണസംഘങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.

കൂടാതെ സഭയിലെ മുതിര്‍ന്ന പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, സഭയുമായി അടുത്ത് നില്‍ക്കുന്ന വിശ്വാസികള്‍ എന്നിവരോട് കൊച്ചിയിലെ ആദായനികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസ് ആരോപണവിധേയരില്‍ എത്തുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ ആരംഭിക്കും. 6000 കോടിയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച അവ്യക്തതകളാണ് നിലവിലുള്ളത്. ഇതില്‍ നാട്ടിലുള്ളവരുടെ മാത്രമാണ് അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ ചോദ്യം ചെയ്യുന്നത്.ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ പതിനേഴു കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്.

Related Articles

Latest Articles