ഇസ്ലാമാബാദ്: ആർട്ടിക്കിൾ-370 റദ്ദാക്കിയതോടെ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുളള അതിർത്തി തർക്കം രൂക്ഷമാകുന്നു. ഇതിനിടെ ഇന്ത്യൻ അനുകൂല പോസ്റ്ററുകൾ ഇസ്ലാമാബാദിൽ ഉയർന്നു. ചൊവ്വാഴ്ച മുതലാണ് ഇസ്ലാമാബാദിലെ അതിസുരക്ഷ മേഖയിലുൾപ്പടെ മൂന്നിടങ്ങളിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് കാശ്മീർ നാളെ ബലൂചിസ്ഥാനും പാക്ക് അധീന കശ്മീരും പിടിച്ചെടുക്കും മോദി സർക്കാർ അതിൽ വിജയിക്കുമെന്നും ഉൾപ്പടെയുളള വാക്യങ്ങളുമാണ് ബാനറിലുണ്ടായിരുന്നത്.
എന്നാൽ ഈ പോസ്റ്ററുകൾ ഡിസൈനർക്ക് പറ്റിയ പിഴവെന്ന വിശദീകരണവുമായാണ് പാക്കിസ്ഥാൻ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബാനർ തയ്യാറാക്കിയവരുടെ ഭാഷാ പ്രാവീണ്യമില്ലായ്മയാണ് ബാനറിലെ ഇന്ത്യൻ അനുകൂല മുദ്രവാക്യങ്ങൾക്ക് കാരണമെന്ന് മുതിർന്ന പാക് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ സർക്കാരിന്‍റെ വിഘടന,സർവാധിപത്യ നയങ്ങളെ തുറന്നുകാട്ടാനും അത്തരം നീക്കം നടത്താൻ ആവില്ലെന്നുമാണ് ബാനറിൽ എഴുതാൻ ഉദ്ദേശിച്ചതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയായതായി ഇസ്ലാമാബാദ് കമ്മീഷണർ ഹംസ ഷഫ്ഖാത് പറഞ്ഞു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…