Monday, May 20, 2024
spot_img

നിക്ഷേപ പദ്ധതി തട്ടിപ്പ് നടത്തിയ ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപന ഉടമ വിദേശത്തേക്ക് കടന്നു

ബെംഗളൂരു: ആത്മഹത്യസന്ദേശമടങ്ങുന്ന ശബ്ദരേഖ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ച ബെംഗളൂരുവിലെ നിക്ഷേപ പദ്ധതി നടത്തിയ ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപന ഉടമ സ്ഥാപനം പൂട്ടി മുങ്ങിയ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ വിദേശത്തേക്ക് കടന്നു . ഇയാള്‍ക്കെതിരെ പരാതി ലഭിക്കുന്നതിനുമുന്‍പുതന്നെ വിദേശത്തേക്ക് കടന്നതായാണ് പോലീസിനുവിവരം ലഭിച്ചത്.ബംഗലുരു പോലീസ് മുഹമ്മദ് മന്‍സൂര്‍ ഖാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇസ്ലാമിക് ബാങ്കിംഗിന്റെ നിയന്ത്രണത്തില്‍ നടത്തിയിരുന്ന ബെംഗളൂരുവിലെ ഐഎംഎ ജൂവലറി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ആത്മഹത്യസന്ദേശമടങ്ങുന്ന ശബ്ദരേഖ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ച് മുങ്ങുകയായിരുന്നു.

ലാഭം വാഗ്ദാനംചെയ്ത നിക്ഷേപ പദ്ധതിയില്‍ ആയിരക്കണക്കിനുപേര്‍ പണം നിക്ഷേപിച്ചെന്നും ഇതിലൂടെ ജൂവലറിയുടമ കോടികള്‍ ശേഖരിച്ചെന്നുമാണ് വിവരം. ശബ്ദരേഖ പുറത്തായതോടെ രണ്ടായിരത്തോളംപേര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Related Articles

Latest Articles