Friday, January 9, 2026

നൈജീരിയയിൽ വീണ്ടും ഇസ്‌ലാമിക ഭീകരരുടെ നരനായാട്ട് ! ഗർഭിണികളും പിഞ്ചു കുഞ്ഞുങ്ങളുമടക്കം 200ലധികം ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയയിൽ വീണ്ടും ഇസ്‌ലാമിക ഭീകരരുടെ നരനായാട്ട്. ഫുലാനി ഭീകരർ ഗർഭിണികളും വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളുമടക്കം 200ലധികം ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു. നൈജീരിയയുടെ റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുന്നത്തെ ദിവസം തുടങ്ങിയ ഭീകരാക്രമണം 2 ദിവസമാണ് നീണ്ടു നിന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂൺ 11 വൈകുന്നേരം മുതൽ ജൂൺ 13 പുലർച്ചെ വരെ നീണ്ടുനിന്ന ആക്രമണങ്ങൾ പ്ലാറ്റോ, ബെനു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ കർഷക സമൂഹങ്ങളെ ഉന്നം വച്ചിട്ടായിരുന്നു. ജൂൺ 11 ബുധനാഴ്ച വൈകുന്നേരം പൊതു അവധി ദിനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് – പ്ലാറ്റോ സംസ്ഥാനത്തെ ബസ്സ കൗണ്ടിയിലെ റിഗ്‌വെ ചീഫ്‌ഡോമിൽ ഒരു കൂട്ടം ക്രിസ്ത്യൻ കർഷകരെ ഫുലാനി തീവ്രവാദികൾ പതിയിരുന്ന് ആക്രമിച്ചു. വിളവെടുത്ത പച്ചക്കറികളുമായി കർഷകർ കൃഷിയിടങ്ങളിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

നിരവധി ആളുകളെ ഇപ്പോഴും കാണാനില്ലെന്നും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നും മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് ഭീകരർ കത്തിച്ചു. നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ് വിവരം

Related Articles

Latest Articles