Saturday, January 10, 2026

ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീടിൻറെ മേൽക്കൂര തകർന്നു; ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കോഴിക്കോട് : കനത്ത മഴയെ തുടർന്നുള്ള കാറ്റിൽ മരം കടപുഴകി വീണ് വീടിൻറെ മേൽക്കൂര തകർന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂർ പുല്ല തോട്ടിക സുലൈഖയുടെ വീടിൻറെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് വീടിനുള്ളിൽ കുട്ടികൾ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഉച്ചക്ക് രണ്ടര മണിയോടെയുള്ള ശക്തമായ കാറ്റിലാണ് സംഭവം

അതേസമയം സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസമായി തുടരുന്ന മഴ നാളെ മുതല്‍ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.

Related Articles

Latest Articles