Saturday, January 10, 2026

കണക്ക് ചോദിച്ച് ഇസ്രയേൽ; നിരീം, നിര്‍ ഓസ് ഗ്രാമങ്ങളിൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഹമാസ് കമാൻഡറെ കൊലപ്പെടുത്തി സൈന്യം

ടെല്‍ അവീവ് : അതിർത്തി കടന്നെത്തി തങ്ങളുടെ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികളോടുള്ള പ്രതികാര നടപടികൾ തുടർന്ന് ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് നടത്തിയ വ്യാമോക്രമണത്തിൽ ഹമാസിന്റെ ഒരു സൈനിക കമാന്‍ഡർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ നിരീം, നിര്‍ ഓസ് എന്നിവിടങ്ങളില്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍ ബിലാല്‍ അല്‍-ഖെദ്രയാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ വടക്കന്‍ ഖാന്‍ യുനിസ് ബറ്റാലിയന്റെ കമാന്‍ഡർ കൂടിയാണ് ഇയാൾ

ഇസ്രയേല്‍ അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറി ആക്രമണം നടത്താനുള്ള ഹമാസിന്റെ ശേഷി തകര്‍ക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങളുമുള്‍പ്പടെയുള്ള ആധുനിക യുദ്ധ ഉപകരണങ്ങളും ഇസ്രയേല്‍ സേന തകര്‍ത്തു. കഴിഞ്ഞ ദിവസം ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദും അലി ഖാദിയും ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles