Monday, June 17, 2024
spot_img

പുതുവർഷത്തിൽ ആശങ്കയോടെ ലോകജനത; ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ഭീതി സൃഷ്ടിച്ച് ഫ്ളൊറോണ; രോഗം സ്ഥിരീകരിച്ചത് ഇസ്രായേലിൽ

ടെല്‍ അവീവ്: ലോകത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണയും കടന്നു വരുന്നു.

കൊറോണയും അതിന്റെ ഭാഗമായ ഇൻഫ്ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്.ഇപ്പോൾ ആദ്യമായി ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. 30 വയസ് പ്രായമുള്ള ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ടെസ്റ്റിൽ കൊറോണയും ഇൻഫ്ളുവൻസയും പോസറ്റീവായിരുന്നു.

എന്നാൽ നിലവിൽ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും ആരോഗ്യ വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം രണ്ടു വൈറസുകളും ഒരു രോഗിയിൽ തന്നെ കണ്ടെത്തുന്നത് അപൂർവമാണ്, കൂടാതെ ഇസ്രായേലിൽ ഇൻഫ്ളുവൻസ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവസാന ഒരാഴ്ച മാത്രം 1849 കേസാണ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തത്.

മാത്രമല്ല ഒമിക്രോണ്‍ വ്യാപനത്തിനിടെ നാലാം ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയുമാണ് ഇസ്രയേല്‍. കോവിഡ്-19 കേസുകളില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Related Articles

Latest Articles