Tuesday, September 22, 2026

ജയ്ശ്രീറാം വിളിച്ച് മുസ്ലിം കർഷകൻ; കുരുപൊട്ടി ജിഹാദികൾ

ജയ്ശ്രീറാം വിളിച്ച് മുസ്ലിം കർഷകൻ; കുരുപൊട്ടി ജിഹാദികൾ | YOGI RALLY IN UP

ജയ് ശ്രീറാം വിളിച്ച മുസ്ലീം കർഷകന് ഊരുവിലക്ക്. ഉത്തർപ്രദേശിലാണ് സംഭവം.
മുസ്ലീം കർഷകന് മതമൗലികവാദികളാണ് ഊരുവിലക്ക് കല്പിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ റാലിയിൽ പങ്കെടുക്കുകയും ജയ്ശ്രീറാം വിളിച്ചതിനുമുള്ള പ്രതികാര നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

22 വയസ്സുകാരനായ യഹീസാൻ റാവു എന്ന ദിയോബന്ദ് നിവാസിക്കാണ് സ്വന്തം മതത്തിൽ നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 2-ാം തീയതിയാണ് യഹീസാൻ റാലിയിൽ പങ്കെടുത്തത്. റാലിയുടെ ഭാഗമായി മൈതാനത്ത് പണിതിരുന്ന വേലിക്കെട്ടിന് മുകളിൽ കയറി നിന്നാണ് യഹീസാൻ ഉച്ചത്തിൽ ജയ് ശ്രീറാം വിളികൾക്കൊപ്പം ചേർന്നത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ ദേശഭക്തമുദ്രാവാക്യങ്ങൾ വിളിച്ചതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. എല്ലാവരും ആവേശത്തിലായിരുന്നു. നാട് മുഴുവൻ പങ്കെടുത്ത റാലിയിലാണ് താനും പങ്കുചേർന്നത്.

എല്ലാവർക്കുമൊപ്പം താനും ജയ് ശ്രീറാം വിളിച്ചു. അത് പ്രത്യേകം വീഡിയോയായി പ്രചരിപ്പിച്ചാണ് തീവ്ര മതമൗലിക വാദികൾ തന്നെ ആക്രമിക്കുന്നതെന്ന് യഹീസാൻ പറഞ്ഞു. മതമൗലിക വാദികളുടെ ഭീഷണി മൂലം വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും യുവാവ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശിൽ ഒവൈസി അടക്കമുള്ളവർ മുസ്ലീംഭൂരിപക്ഷ മേഖലകളിലെ പര്യടനത്തിൽ മോദിക്കും യോഗിക്കും ഹിന്ദു മതത്തിനുമെതിരെ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തുന്നത്. യുപിയിൽ ബിജെപിക്ക് വർദ്ധിച്ചുവരുന്ന മുസ്ലീം പിന്തുണയിൽ അസ്വസ്ഥരാണ് ഈ നേതാക്കൾ. അതിനിടെയാണ് യഹീസാനെപ്പോലുളളവരുടെ പരസ്യപിന്തുണയും ഇവർക്ക് വെല്ലുവിളിയാകുന്നത്. അതിന്റെ പ്രതികാരമായാണ് യുവാവിന് ഊരുവിലക്ക് കല്പിച്ചിരിക്കുന്നത്.

അതേസമയം ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: ‘മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം’. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്ക്കുള്ള ആഹ്വാനം.

‘മോദിയും യോഗിയും എപ്പോഴും അധികാരത്തിലുണ്ടാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ മാറിയാല്‍ ആരാണ് നിങ്ങളെ രക്ഷിയ്ക്കുക? യോഗി അദ്ദേഹത്തിന്‍റെ ഗോരഖ്പൂരിലെ മഠത്തില്‍ പോകും, മോദി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം ഏതെങ്കിലും മലമുകളിലേക്ക് പോകും. ഇന്ന് ഞങ്ങള്‍ മുസ്ലിങ്ങള്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അതിക്രമങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. അള്ളാ അവന്‍റെ ശക്തിയാല്‍ നിങ്ങളെ നശിപ്പിക്കും,’- ഇങ്ങിനെ പോകുന്നു ഒവൈസിയുടെ വിദ്വേഷപ്രസംഗം.

നിരവധി ബിജെപി നേതാക്കള്‍ ഒവൈസിയുടെ ഈ പ്രസംഗത്തിന്‍റെ വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രസംഗം വൈറലായി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഈ പ്രസംഗം നിരോധിക്കണമെന്നാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും യുപി സര്‍ക്കാരും ഒവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നു.

ഒവൈസി ഇന്ത്യയെ അഫ്ഗാനിസ്ഥാനായി കാണരുതെന്ന് ബിജെപിയുടെ മുസ്ലിം നേതാവായ മൊഹ്‌സിന്‍ റാസ പറഞ്ഞു. ‘ഇവിടെ താലിബാന്‍ ഭരണമല്ല. ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗം ഒവൈസി ഒഴിവാക്കണം,’ മൊഹ്‌സിന്‍ റാസ താക്കീത് ചെയ്യുന്നു. ഒവൈസിയെ മുഹമ്മദലി ജിന്നയുമായാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് വിനോദ് ബന്‍സാല്‍ താരതമ്യം ചെയ്തത്.

Related Articles

Latest Articles