ഹൂതികളെ ഇല്ലായ്മ ചെയ്യാന്‍ യു എ ഇക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇസ്രയേല്‍. ആക്രമണങ്ങളില്‍ നിന്ന് നിങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍, നിങ്ങള്‍ക്ക് സുരക്ഷയും രഹസ്യാന്വേഷണ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു എ ഇക്ക് (UAE) അയച്ച സന്ദേശത്തിൽ പറയുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്തയച്ചത്.
യു എ ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ അഡ്‌നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ ഇസ്രയേല്‍ സഹായ വാഗ്ദാനം നല്‍കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ‘ഭീകര ഡ്രോണ്‍ ആക്രമണം’ എന്ന് വിശേഷിപ്പിച്ചാണ് ആക്രമണത്തെ അപലപിച്ചത്.

