Friday, October 2, 2026

ഗാസയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഹമാസിന് കനത്ത തിരിച്ചടി നല്‍കി ഇസ്രയേല്‍ സൈന്യം

ഗാസ: ഗാസാ മുനമ്പില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായല്‍ സൈന്യം. തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ്തീവ്രവാദികള്‍ ബലൂണ്‍ ബോംബുകള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ശക്തമായ തിരിച്ചടി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയത്. കഴിഞ്ഞ മാസം 21 ന് അവസാനിച്ച പതിനൊന്ന് ദിവസം നീണ്ടു നിന്ന സംഘര്‍ഷത്തിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇന്ന് നടന്നത്.

ബലൂണ്‍ ബോംബുകള്‍ക്ക് തിരിച്ചടിയായി ഹമാസ് തീവ്രവാദികളുടെ സൈനികത്താവളങ്ങള്‍ തങ്ങളുടെ വിമാനങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രയേലില്‍ പുതിയ സഖ്യ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റതിന് ശേഷം ഗാസക്ക് എതിരെ നടത്തിയ ആദ്യ ആക്രമണമാണിത്. ഹമാസ് തീവ്രവാദികള്‍ അയച്ച ബലൂണ്‍ ബോംബുകള്‍ ഇസ്രയേലില്‍ ഇരുപത് ഇടങ്ങളില്‍ തീപിടുത്തം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles