ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയിലെത്തുന്ന നെതന്യാഹു സെപ്റ്റംബർ ഒൻപതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മോദിയുമായി മാത്രമായിരിക്കും നെതന്യാഹു കൂടിക്കാഴ്ച നടത്തുക എന്നാണ് പുറത്തുവരുന്ന വിവരം .
ഇസ്രയേലിൽനടക്കുന്ന തെരഞ്ഞെടുപ്പിന് എട്ട് ദിവസം മുൻപായാണ് നെതന്യാഹുവിന്റെ ഇന്ത്യയിലെത്തുക. ഈ വർഷമാദ്യം നടന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ചാംതവണയും നെതന്യാഹു പ്രധാനമന്ത്രി പദം നിലനിർത്തിയെങ്കിലും സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
സഖ്യ രൂപീകരണം പരാജയപ്പെട്ടതോടെ സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ അതുവരെയുള്ള കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയാണ് നെതന്യാഹു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…