Thursday, May 16, 2024
spot_img

സൗഹൃദം ഊട്ടിയുറപ്പിക്കാൻ നെതന്യാഹു ഭാരതത്തിലേക്ക്. സന്ദർശനം ഇസ്രായേൽ തിരഞ്ഞെടുപിന് തൊട്ടു മുൻപ്

ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​ സന്ദർശിക്കും. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മോ​ദി​യു​മാ​യി മാ​ത്ര​മാ​യി​രി​ക്കും നെ​ത​ന്യാ​ഹു കൂ​ടി​ക്കാ​ഴ്ച നടത്തുക എന്നാണ് പുറത്തുവരുന്ന വിവരം .

ഇ​സ്ര​യേ​ലി​ൽ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ട്ട് ദിവസം മു​ൻ​പാ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യയിലെത്തുക. ഈ ​വ​ർ​ഷ​മാ​ദ്യം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം​ത​വ​ണ​യും നെ​ത​ന്യാ​ഹു പ്ര​ധാ​ന​മ​ന്ത്രി​ പദം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സ​ഖ്യ രൂ​പീ​ക​രണം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സെ​പ്റ്റം​ബ​റി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. നിലവിൽ അ​തു​വ​രെ​യു​ള്ള കാ​വ​ല്‍ മ​ന്ത്രി​സ​ഭ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് നെ​ത​ന്യാ​ഹു.

Related Articles

Latest Articles