ടെൽ അവീവ് : 2023 ഒക്ടോബർ 7 ന് അതിർത്തി തകർത്തെത്തി ഹമാസ് ഭീകരർ നടത്തിയ നരനായാട്ടിനിടെ ആൺമക്കളുടെ കൺമുന്നിൽ പിതാവിനെ ഭീകരർ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. കുടുംബത്തിന്റെ ആഗ്രഹത്തെ മാനിച്ച്, വീഡിയോ ഇസ്രയേലിൽ സംപ്രേഷണം ചെയ്യാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഈ ദൃശ്യങ്ങൾ ഇപ്പോഴും മിടിക്കുന്ന ഓരോ ഹൃദയത്തെയും തകർക്കും. പ്രചരിക്കുന്ന ഓരോ നുണയെയും ഇത് നിശ്ശബ്ദമാക്കും. ഇസ്രായേലിനെ അപകീർത്തിപ്പെടുത്തുന്ന നേതാക്കളോട് ഞാൻ പറയുന്നു, ‘ഈ ദൃശ്യങ്ങൾ കാണൂ.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
New footage from October 7, 2023.
— REAL JEW (@THEREALJEW613) August 29, 2025
Look what these Hamas monsters did.
Israel needs to wipe Hamas off from the face of the earth. pic.twitter.com/8t515VMPzT
വടക്കൻ അതിർത്തിയിലുള്ള നെറ്റിവ് ഹഅസാരയിലെ ഒരു കുടുംബത്തിന്റെ വീടിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 46 വയസ്സുകാരനായ പിതാവ് ഗിൽ തന്റെ രണ്ട് ആൺമക്കളായ 12 വയസ്സുകാരൻ കോറനെയും 8 വയസ്സുകാരൻ ഷായെയും വീടിനു പുറത്തുള്ള ബോംബ് ഷെൽട്ടറിലേക്ക് കൊണ്ടുപോവുന്നത് കാണാം. ഹമാസ് ഭീകരർ ഉടൻ ഈ ഷെൽട്ടറിനുള്ളിലേക്ക് ഗ്രനേഡ് എറിയുകയും അത് പൊട്ടിത്തെറിച്ചതിന് ശേഷം ഗിൽ ഷെൽട്ടറിന്റെ പ്രവേശന കവാടത്തിൽ വീഴുന്നതും കാണാം പിന്നീട് തോക്കിൻമുനയിൽ ഷെൽട്ടറിൽനിന്ന് പുറത്തിറങ്ങി പിതാവിന്റെ ശരീരത്തിനരികിലൂടെ വീട്ടിലേക്ക് തിരികെനടന്നു. ഗ്രനേഡ് ചീളുകൾ കൊണ്ട് ഇരുവരുടെയും ശരീരം രക്തമയമായിരുന്നു.
പിന്നീട് രണ്ട് കുട്ടികളും വേദനകൊണ്ട് പുളഞ്ഞ് സ്വീകരണമുറിയിൽ സഹായത്തിനായി യാചിക്കുന്നത് കാണാം. ആക്രമണത്തിന്റെ ഫലമായി ഷായുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇവരുടെ മൂത്ത സഹോദരനായ ഓർ, സമീപത്തുള്ള സിക്കിം ബീച്ചിൽവെച്ച് ഹമാസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നാലാമത്തെ സഹോദരനായ 15 വയസ്സുകാരൻ സോഹർ ആക്രമണ സമയത്ത് അമ്മ സബിൻ താസയ്‌ക്കൊപ്പമായിരുന്നു.
ഒക്ടോബർ ഏഴ് ആക്രമണത്തിനിടെ, ഹമാസ് 1,200 പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. 48 ബന്ദികൾ ഇപ്പോൾ ഗാസയിൽ തടവിൽ കഴിയുന്നതായാണ് കരുതുന്നത്. അതേസമയം ഗാസയിൽ ക്ഷാമമുണ്ടെന്ന വാദം ഇസ്രയേൽ നിഷേധിച്ചു. ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം ഹമാസ് കൊള്ളയടിക്കുകയാണെന്നും അവിടുത്തെ സാധാരണക്കാരുടെ മരണത്തിന് കാരണംഹമാസ് ആണെന്നും ഇസ്രയേൽ ആരോപിച്ചു.

