Tuesday, December 23, 2025

പ്രത്യാക്രമണ തീവ്രത കുറയ്ക്കാതെ ഇസ്രയേൽ! ഹമാസിന്റെ സൈനിക കമാൻഡർ കൊല്ലപ്പെട്ടു!

ടെൽ അവീവ് : ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ​ഹമാസിന്റെ മുതിർന്ന സെെനിക കമാൻഡർ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടു. ഇസ്രയേൽ സെെന്യം ഇക്കാര്യം സ്ഥിരീകരിച്ചുവെങ്കിലും ഹമാസ് വൃത്തങ്ങൾ ഇക്കാര്യത്തിൽ നിലവിൽ പ്രതികരണം നടത്തിയിട്ടില്ല . കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് .ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. ഇസ്രയേൽ മണ്ണിലേക്ക് പാരാഗ്ലൈഡിങ് വഴിയും ഹമാസ് തീവ്രവാദികൾ നുഴഞ്ഞു കയറിയിരുന്നു. ഇതിന് പുറമെ അയ്യായിരത്തോളം റോക്കറ്റുകളും ഇസ്രയേലിലേക്ക് തൊടുത്ത് വിട്ടിരുന്നു. ഇതിന്റെയെല്ലാം തലച്ചോർ മുറാദിന്റേതായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍, ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തല്‍. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ​ഹമാസിന്റെ സ്ഥാപക നേതാക്കളിലൊരാളായ അബ്ദുൽ ഫത്താഹ് ദുഖാൻ എന്ന അബു ഒസാമയും കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles