Saturday, September 19, 2026

ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണത്തിൽ മുട്ടിടിച്ചു ! ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിം ഒളിച്ചോടി

ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും നടന്ന ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണത്തിൽ ഭയന്ന് ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ഒളിച്ചോടിയതായി റിപ്പോർട്ട്. ലെബനനില്‍ നിന്നും മുങ്ങിയ നയിം ഖാസിം ഇപ്പോള്‍ ടെഹ്റാനിൽ ഉള്ളതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും ഇസ്രയേല്‍ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയ്‌ക്ക് ബന്ധമുള്ള ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ വ്യോമാക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇതിന്റെ ഗ്രാഫിക്സ് വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.

ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നൽകിയത്. ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ സൂക്ഷിച്ച ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഹിസ്ബുള്ളയുടെ ആയുധ ശേഖരങ്ങളുടെ ചിത്രങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. ഹൈഡ്രോളിക് സംവിധാനത്തിനുമേലാണ് മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇസ്രയേലിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ഈ മിസൈലുകള്‍ ഏതുനിമിഷവും തൊടുത്തുവിടാവുന്ന തരത്തിലുള്ളതാണെന്നും ഐഡിഎഫ് ആരോപിക്കുന്നു.

Related Articles

Latest Articles