തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ട്ടിച്ച ഐഎസ്ആർഒ ചാരക്കഥയുടെ ഗൂഢാലോചന കേസിൽ മുൻ ഡിജിപി സിബി മാത്യുസ്, കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്കു മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ രണ്ടു പേരെയും അറസ്റ്റ് ചെയ്യരുതെന്നു സിബിഐയോടു കോടതി നിർദേശിച്ചു. അഥവാ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റി വച്ചത്.
മുൻ ഐബി, പോലീസ് ഉദ്യോഗസ്ഥൻമാരടക്കം 18 പേരാണ് കേസിലെ പ്രതികൾ.

