Saturday, April 27, 2024
spot_img

വീണ്ടും ചരിത്രം രചിക്കാനൊരുങ്ങി ഐഎസ്ആർഒ! മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ഉടൻ ; പേടകം ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ട് വരും

ദില്ലി : മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തന്റെ ആദ്യഘട്ട പരീക്ഷണങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. പരീക്ഷണ വാഹനങ്ങളായ ക്രൂ മൊഡ്യൂൾ, ക്രൂ എസ്കേപ്പ് എന്നിവയുടെ ചിത്രങ്ങൾ ഐഎസ്ആർഒ പങ്കുവച്ചു. ആളില്ലാ പരീക്ഷണമാണ് ആദ്യം നടക്കുന്നത്.

ഉയർന്ന സമ്മർദത്തിലും ബഹിരാകാശത്ത് യാത്രക്കാരെ വഹിക്കാൻ ക്രൂ മൊഡ്യൂളിനു സാധിക്കും. ഈ മാസം അവസാനത്തോടെ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ 1 (ടിവിഡി–1) എന്ന ആദ്യഘട്ട പരീക്ഷണം നടക്കും. രണ്ടാമത്തെ അബോർട്ട് മിഷൻ ഈ വർഷം അവസാനത്തോടെയും ആദ്യ ഓർബിറ്റ് പരീക്ഷണം . 2024 ആദ്യ മാസങ്ങളിലും നടക്കും. അടുത്ത വർഷം അവസാനത്തോടെ മൂന്നു ബഹിരാകാശ യാത്രികരുമായി പേടകം വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ ബഹിരാകാശ യാത്രികരെ പുറത്തെത്തിക്കുന്ന ക്രൂ എസ്കേപ്പിങ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. എല്‍എംവി3ജി–1 റോക്കറ്റാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കിയ പേടകം ശ്രീഹരിക്കോട്ടയിലേക്ക് എത്തിക്കും.

നേരത്തെ ആദ്യഘട്ട ‘ഹോട്ട് ടെസ്റ്റ്’ പരമ്പരകളിലെ രണ്ടും മൂന്നും ഇനങ്ങൾ ഇക്കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ നടത്തിയിരുന്നു സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം (എസ്എംപിഎസ്) പ്രവർത്തന മികവ് ഉറപ്പാക്കുന്ന പരീക്ഷണങ്ങളായിരുന്നു ഇവ. ബഹിരാകാശത്തുനിന്നു തിരിച്ചെത്തുന്നവരെ കടലിൽനിന്നു കരയ്ക്കെത്തിക്കുന്നതിന്റെ പരീക്ഷണം വിശാഖപട്ടണത്തെ നേവൽ ഡോക്‌ യാഡിൽ വച്ചും നടത്തിയിരുന്നു.

Related Articles

Latest Articles