Wednesday, May 22, 2024
spot_img

ചന്ദ്രനിൽ ഇന്ത്യയുദിച്ചത് ഇങ്ങനെ…സേഫ് ലാൻഡിംഗ് ചെയ്യുന്നതിനിടെ ചന്ദ്രയാൻ 3 ന്റെ ലാൻഡർ പകർത്തിയ വീഡിയോ പുറത്തുവിട്ട് ISRO

ബെംഗളൂരു: ഇന്നലെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സേഫ് ലാൻഡിംഗ് ചെയ്യുന്നതിനിടെ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ പുതിയ വീഡിയോ ദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ലാന്‍ഡര്‍ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകര്‍ത്തിയത് ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആര്‍ഒ സമൂഹ മാദ്ധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചത്.

അതെ സമയം ദൗത്യത്തിലെ എല്ലാ പ്രവര്‍ത്തനവും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും എല്ലാ സംവിധാനവും സാധാരണ നിലയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡറിലെ പേലോഡുകളായ (ശാസ്ത്രീയ ഉപകരണങ്ങള്‍) ഇല്‍സ, രംബ, ചാസ്‌തെ എന്നിവ ഇന്ന് ഓണ്‍ ചെയ്തതായും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്ച ഓണ്‍ ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.ഇന്നലെ വൈകുന്നേരം 6.04നാണ് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത്

Related Articles

Latest Articles