Sunday, December 28, 2025

ശാസ്ത്രജ്ഞന്റെ കൊലപാതകം: ഒരാള്‍ പിടിയില്‍

ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്. സുരേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൈദരാബാദ് സ്വകാര്യ ലാബ് ജീവനക്കാരന്‍ ശ്രീനിവാസനാണ് എസ്ആര്‍ നഗര്‍ പോലീസിന്റെ പിടിയിലായത്. സുരേഷ് താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് സുരേഷിനെ കണ്ടെത്തിയത്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്റെ താമസം. ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു സുരേഷ്.

Related Articles

Latest Articles