Tuesday, May 21, 2024
spot_img

ലോകം ആകാംക്ഷയുടെ കൊടുമുടിയിൽ ! രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ ചന്ദ്രയാൻ 3 ൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഐഎസ്ആർഒ; പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകുന്നേരം 6.04 ന് തന്നെ നടക്കും !

ഈ മാസം 19-ന് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉയരെ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് രണ്ട് മണിക്കൂറുകൾ തികയുന്നതിന് മുന്നേ പേടകമയച്ച ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ഈ മാസം 20 ന് പേടകം പകർത്തിയ ചിത്രമാണ് ഏറ്റവും പുതിയതായി ഐഎസ്ആർഒ പുറത്ത് വിട്ടത്. നാലാം നമ്പർ ലാൻഡർ ഇമേജർ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

അതെസമയം നാളെ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ചാന്ദ്രയാൻ -3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് മുന്നോടിയായി, ദൗത്യം ഷെഡ്യൂളിൽ ആണെന്നും എല്ലാ സാങ്കേതികവശങ്ങളും നിരന്തരം പരിശോധിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ചാന്ദ്രയാൻ -3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകുന്നേരം 6.04 ന് നിശ്ചയിച്ചതായും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥിരീകരിച്ചു. ഇതുവരെയുള്ള ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും വളരെ കൃത്യമായി പൂർത്തിയാക്കിയതായും ഈ നിമിഷം വരെ യാദൃശ്ചികതകളൊന്നും നേരിട്ടിട്ടില്ലെന്നും ടീമിന് ആത്മവിശ്വാസമുണ്ടെന്നും ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതെ സമയം ലാൻഡറിന്റെ സ്ഥാനം ഇറക്കത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ ഇറങ്ങുന്നത് ഓഗസ്റ്റ് 27 ലേക്ക് മാറ്റിയേക്കുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ-ഐഎസ്ആർഒ ഡയറക്ടർ നിലേഷ് എം ദേശായി ഇന്നലെ പറഞ്ഞിരുന്നു. ലാൻഡിംഗ് യഥാർത്ഥത്തിൽ ഷെഡ്യൂൾ ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ചന്ദ്രയാൻ -3 ലാൻഡ് ചെയ്യുന്നത് ഉചിതമാണോ അല്ലയോ എന്ന കാര്യത്തിൽ ബഹിരാകാശ ഏജൻസി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവം ഭൂമിയിൽ നിന്ന് കാണാകാത്ത വശമാണ്, ഇതിനെ “ചന്ദ്രന്റെ ഇരുണ്ട വശം” എന്നും വിളിക്കാറുണ്ട് . ഇവിടെ പരുക്കനായ പ്രതലമാണുള്ളതെന്നും വാട്ടർ ഐസിന്റെ സാന്നിദ്ധ്യമുണ്ടെന്നും ഗവേഷകർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്നലെ ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ സാധ്യയമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്.
അതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചിരുന്നു.

Related Articles

Latest Articles