തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ഗൂഢാലോചനക്കേസിൽ നമ്പി നാരായണന്റെ മൊഴി ഇന്നെടുക്കും. അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുന്നതിന് പുറമേ ആദ്യ ഘട്ടത്തില്‍ പ്രതിപ്പട്ടികയിലുള്ള പതിനെട്ട് പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന സിബിഐ സംഘമാണ് മൊഴി എടുക്കുന്നത്. ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ദില്ലി സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഡി.ഐ.ജിയായ ചാല്‍ക്കെ സന്തോഷിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അരുണ്‍റാവത്തും ആറ് ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. 27 വര്‍ഷം മുമ്പുള്ള ഗൂഢാലോചനയാണ് സി.ബി.ഐയ്ക്ക് തെളിയിക്കേണ്ടത്. അതോടൊപ്പം ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

